Set us Your homepage
 
Add To Favorites
 
Tell a friend
 
Contact Us
 
Home
 
 
   

Hot Properties

Home >> Celebrity HomesBookmark and Share
 നീലത്താമരയുടെ വീട്

Malayalam Actress Archana Kaviകണ്ണൂരിലെ മലനിരകള്‍ നിറഞ്ഞ ഗ്രാമത്തില്‍ വിരിഞ്ഞ നീലത്താമര. മലയാള സിനിമയിലെ പുതിയ നാടന്‍ പെണ്‍കുട്ടി അര്‍ച്ചനയ്ക്ക് ചാര്‍ത്തി കിട്ടിയ പരിവേഷങ്ങളിലൊന്നാണിത്. നീലത്താമരയില്‍ അനുരാഗ വിലോചനയായ നാടന്‍കുട്ടിയായി മലയാളി മനസ്സുകള്‍ കീഴടക്കിയ അര്‍ച്ചന കവി. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന ഈ മെട്രോപ്പൊളിറ്റന്‍ സുന്ദരിയെ നാടന്‍ പെണ്‍കുട്ടിയായാണ് മലയാളി സ്വീകരിച്ചത്. മനസ്സുകൊണ്ട് താനിപ്പോഴും നാട്ടിന്‍പ്പുറത്തുകാരിയാണെന്ന് തന്റെ വീട്ടു വിശോഷങ്ങള്‍ സ്വപ്‌നക്കൂടിനോട് പങ്കുവെച്ചു കൊണ്ട് അര്‍ച്ചന പറയുന്നു.

കണ്ണൂരിലെ കുടിയാന്മല ഗ്രാമത്തിലാണ് അര്‍ച്ചനയുടെ തറവാട്. തറവാട്ടില്‍ നിന്നു നോക്കിയാല്‍ ദൂരെ കുന്നുകളും മലകളും കാണാം. ശരിക്കും 'ക്ലോസ് ടു നേച്ചര്‍'. ഇത്തരത്തിലുളള വീട്ടില്‍ താമസിക്കുന്നതാണ് ഇഷ്ടം. പ്രകൃതിയോടിണങ്ങി ഒരു ലൈഫ് . നാട്ടില്‍ വരുമ്പോള്‍ കൂടുതല്‍ സമയം ഇവിടെയായിരിക്കും. തറവാടിനോട് ചേര്‍ന്ന് മറ്റൊരു രണ്ടു നില വീട് കൂടിയുണ്ട്.
ഇതും തന്റെ ഇഷ്ട വീടുകളിലൊന്നാണെന്ന് അര്‍ച്ചന. അച്ഛന്റെയും ചേട്ടന്‍മാരുടെയും താത്പര്യമനുസരിച്ചാണ് ഈ വീട് നിര്‍മ്മിച്ചത്.

Malayalam Actress Archana Kavi'ഇനി എന്റെ സങ്കല്പങ്ങളിലുളള വീട് വെയ്ക്കണം. നാടന്‍-മോഡേണ്‍ സ്‌റ്റൈലില്‍ ഒരെണ്ണം. പിന്നെ അതിനുള്ള ബാങ്ക്ബാലന്‍സ് ഉണ്ടാവണം.' അര്‍ച്ചന ചിരിയോടെ പറയുന്നു. ധാരാളം വുഡ് വര്‍ക്കുള്ള വീടാണ് എനിക്കിഷ്ടം. പിന്നെ നടുമുറ്റം ഒരുപാട് ഇഷ്ടമാണ്. നടുമുറ്റത്ത് തുളസി നില്‍ക്കുന്നതു കാണാന്‍ നല്ല ഭംഗിയല്ലേ. വീട് കളര്‍ഫുള്‍ ആയിരിക്കണം. പര്‍പ്പിള്‍ കളറിനോടാണ് കൂടുതല്‍ പ്രിയം. ഡല്‍ഹിയിലെ ഫഌറ്റ് പോലെ ആവരുത്. അവിടെ ക്രീമും വൈറ്റും കളറുകള്‍ മാത്രമേയുളളൂ. പള്ളിയ്ക്കകത്തു കയറുന്നതു പോലെയാണല്ലോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. മൂന്നു ബെഡ്‌റൂമുകളുള്ള ഫ്‌ളാറ്റാണ് ഡല്‍ഹിയില്‍ അര്‍ച്ചനയ്ക്ക് സ്വന്തമായിട്ടുളളത്.

Neelathmara Archana Kaviഅവിടെ അര്‍ച്ചനയ്ക്ക് ഏറ്റവും ഇഷ്ടം മുറിയോട് ചേര്‍ന്ന ബാല്‍ക്കണിയിലിരിക്കാനാണ്; ഡല്‍ഹിയെ ഉയരങ്ങളില്‍ നിന്ന് വീക്ഷിച്ചുകൊണ്ട് സമയം കളയാന്‍. പിന്നെ തണുപ്പു കാലത്ത് വെറുതെ അങ്ങനെ ഇരിക്കാന്‍; സ്വെറ്റര്‍ ധരിച്ചുകൊണ്ട് ഒറ്റയ്ക്ക്. നക്ഷത്രങ്ങളോടും നഗര രാവുകളോടും കഥകള്‍ പങ്കുവെച്ച്....
ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് ഇനി വീണ്ടും കുടിയാന്മലയിലെ വീട്ടിലേയ്ക്ക്. ഇവിടത്തെ വീട് ഏറെ സ്‌പേഷ്യസാണ്. ധാരാളം മുറികളുണ്ട് ഇവിടെ. അതു പോലെയാവണം തന്റെ സ്വപ്‌ന വീടെന്ന് അര്‍ച്ചന പറയുന്നു. കുടുംബയോഗങ്ങള്‍ വരുമ്പോഴാണ് ഇവിടെ എല്ലാവരും ഒത്തു ചേരുന്നത്. ഇത്തരം കൂടിച്ചേരലുകളാണ് ഈ വീടിന്റെ പ്രത്യേകതയെന്ന് അര്‍ച്ചനയുടെ മൊഴി.

ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ അച്ഛന്‍ ജോസ് കവിയോടും അമ്മ റോസമ്മയോടും സഹോദരന്‍ ആഷിഷിനുമൊപ്പമാണ് അര്‍ച്ചന താമസിക്കുന്നത്. മമ്മി ആന്‍ഡ് മീ എന്ന ചിത്രത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്; ഉര്‍വശിയുടെ മകളായി. ചിത്രത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. താന്‍ പണിയാന്‍ പോകുന്ന വീടിന്റെ വിശേഷങ്ങള്‍ അടുത്ത വരവില്‍ പറയാം...മലയാള മനസ്സുകളെ കീഴടക്കിയ 'കുഞ്ഞിമാളു' ആത്മവിശ്വാസത്തോടെ പറയുന്നു.

Tags: Malayalam Actress Archana Kavi Neelathamara Delhi Kudiyanmala Kannur
 
 Other Items in CelebrityHome
 
 
 
 
 Most Popular
Subscribe to Our Free News Letters
Your Email Address:
 
About Us | Disclaimer | Download Font | In The News | Privacy Policy | Contact Us | Advertise With Us  
© 2009 i-junction media All rights reserved

Powered By RoseSoft Systems