മലയാളത്തില്‍ തുടങ്ങി തമിഴകവും പിന്നിട്ട് ബോളീവുഡിലെ താരറാണിയായി വളര്‍ന്ന അസിന് കൊച്ചിയില്‍ പുതിയ ഫ്‌ളാറ്റ്. എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ കൊച്ചി കായലിനെ കണികണ്ടുണരാന്‍ പാകത്തിലുള്ള ഫ്‌ളാറ്റാണ് അസിന്‍ സ്വന്തമാക്കിയിരിക്കുന്നത്.
താന്‍ തനിക്കായിത്തന്നെ നല്‍കുന്ന പിറന്നാള്‍ സമ്മാനമാണത്രെ ഈ സ്വപ്‌നഭവനം. ഒക്ടോബര്‍ 26നായിരുന്നു പിറന്നാള്‍.
6,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള മൂന്ന് ബെഡ്‌റൂം (3BHK) അപ്പാര്‍ട്ട്‌മെന്റാണ് അസിന്റേത്. ഫ്‌ളാറ്റിന്റെ ബാല്‍കണിയിലിരുന്നാല്‍ കൊച്ചി കായലിന് മുകളില്‍ സൂര്യാസ്തമനം കാണാം. മാസ്റ്റര്‍ ബെഡ്‌റൂമില്‍ കിടന്ന് സൂര്യോദയവും ദര്‍ശിക്കാം.
കൊച്ചിയില്‍ അസിന്റെ മൂന്നാമത്തെ ഭവനമാണിത്. ഇതിന് പുറമെ, മുംബൈയിലും രണ്ടു ഫ്‌ളാറ്റുകളുണ്ട്.
'കഴിഞ്ഞ ഒരു വര്‍ഷം എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു വര്‍ഷമായിരുന്നു. അതിനാല്‍ എനിക്കായി ഞാന്‍തന്നെ ഒരു സമ്മാനം നല്‍കിയാലെന്താ....' ഫ്‌ളാറ്റ് വാങ്ങിയതിനെക്കുറിച്ച് ഒരു ചിരിയോടെ അസിന്‍ പറയുന്നു. സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച 'റെഡി' എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് ഈ നടി.
പുതിയ ഫ്‌ളാറ്റ് കാര്യമായി ഒന്നു ആസ്വദിക്കുന്നതിന് മുന്‍പേ അസിന്‍ മുംബൈയ്ക്ക് പറന്നു; 'ഹൗസ്ഫുള്‍ 2' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി.
തിരിച്ചെത്തിയാല്‍ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ ഫ്‌ളാറ്റില്‍ ഒത്തുകൂടാനുള്ള ഒരുക്കത്തിലാണ് ഈ 26കാരി.
- സ്റ്റാഫ് പ്രതിനിധി |